ചങ്ങനാശേരി : താലൂക്കിൽ നിന്ന് 500 അന്യസംസ്ഥാന തൊഴിലാളികൾ വെസ്റ്റ് ബംഗാളിലേയ്ക്ക് മടങ്ങി. പായിപ്പാട്, തൃക്കൊടിത്താനം, വാകത്താനം, കങ്ങഴ, മാടപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയത്. 12 ട്രാൻ.ബസുകളിൽ ഇവരെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു. രാത്രി 11നായിരുന്നു ട്രെയിൻ.