പാലാ: സർക്കാരിന്റെ ആർദ്രം മിഷൻ, എം.എൽ.എ ആസ്തി വികസനഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം എന്നിവയിൽ ഉൾപ്പെടുത്തി പാലാ നിയോജകമണ്ഡലത്തിൽ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തന ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മാണി.സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

തോമസ് ചാഴികാടൻ എം.പി,ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസ് ജോസഫ് പ്ലാക്കൂട്ടം,കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം,മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ്,മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ്,മുത്തോലി പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം,ജിജി തമ്പി, ഹരിദാസ് അടമത്തറ,സോമൻ.വി ജി, പെണ്ണമ്മ തോമസ്, ഉഷാ രാജു, പൗളിറ്റ് തങ്കച്ചൻ, ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ബിന്ദു ബിനു, ജെറി തുമ്പമറ്റം, കെ.എസ് സെബാസ്റ്റ്യൻ, സണ്ണി മുണ്ടനാട്ട്, അഡ്വ ആന്റണി ഞാവള്ളി, ജയ്‌മോൻ നടുവിലേക്കൂറ്റ്, പൗളിൻ ടോമി, ടോമി തുമ്പമറ്റം, ഷിലു കെ.പി, ആർദ്രം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ വ്യാസ് സുകുമാർ തുടങ്ങിയവർ പങ്കെടുത്തു.