പാലാ: പ്രിൻസിപ്പലായ വൈദികൻ പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചേർപ്പുങ്കൽ ഹോളിക്രോസ് അധികൃതർ പറഞ്ഞു. തൊട്ടടുത്തിരുന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പോലും അഞ്ജു കോപ്പിയടിക്കുന്ന വിവരമോ പ്രിൻസിപ്പലെത്തി നടപടി സ്വീകരിച്ച വിവരമോ അറിഞ്ഞിരുന്നില്ല. കോപ്പിയടിച്ചതിന്റെ തെളിവുകൾ പൊലീസിനും എം.ജി യൂണിവേഴ്‌സിറ്റിക്കും രേഖാമൂലം കൈമാറിയിട്ടുണ്ട്. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും കോളേജ് അധികൃതർ പറഞ്ഞു.