അടിമാലി: പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസുകൾക്ക് മുമ്പിൽ ധർണ്ണയും പ്രധാന മന്ത്രിക്ക് കത്തുകളും അയച്ചു. പൊതുമേഖലയെ സംരക്ഷിച്ച് സാമൂഹ്യ നീതിയും സംവരണവും സംരക്ഷിക്കുക , കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ പട്ടിക വിഭാഗങ്ങൾക്ക് അതിജീവനത്തിനായി അർഹമായ വിഹിതം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. സംസ്ഥാനത്ത് പ്രതിഷേധ ത്തിന്റെ ഭാഗമായി ഒരു ലക്ഷം കത്തുകൾ പ്രധാനമന്ത്രിയ്ക്ക് അയക്കും. അടിമാലി പോസ്റ്റോഫീസിന് മുമ്പിൽ നടന്ന ധർണ്ണ സിപി എം ഏരിയാ സെക്രട്ടറി ടി കെ ഷാജി ഉദ്ഘാടനം ചെയ്തു. ഇരുമ്പുപാലത്ത് എം പി അലിയാരും, ആനവിരട്ടിയിൽ കെ കെ എബിനും ഉദ്ഘാടനം ചെയെതു. സംസ്ഥാന കമ്മിറ്റിയംഗം ടി കെ സുധേഷ് കുമാർ , അനീഷ് കല്ലാർ , സുമേഷ് തങ്കപ്പൻ , അനിൽ കുമാർ , എൻ എ വിജയൻ, പി കെ മണി, കെ കെ സാബു എന്നിവർ സംസാരിച്ചു.