പൂഞ്ഞാർ : കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ബികോം വിദ്യാർത്ഥിനിയായ അഞ്ജു ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജ് അധികൃതരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ഡി.ജെ.എസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കോളേജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കും വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ ബി.ഡി.ജെ.എസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ഷാജി ഷാസ്, പി.എം രവി, എം.കെ നാണപ്പൻ, സനൽ മണ്ണൂർ, സജി കുന്നപ്പള്ളി, സുധീഷ് ചെമ്പൻകുളം,പി.എം റെജി, അനൂപ് പാറത്തോട്, റെജിമോൻ കാളകെട്ടി, രവീന്ദ്രൻ ഈരാറ്റുപേട്ട, ദാമോദരൻ എരുമേലി എന്നിവർ സംസാരിച്ചു.