anu

രാജാക്കാട്:ഭർത്താവിനൊപ്പം വീടിനു സമീപം കാടു പറിക്കുന്നതിനിടെ യുവതി പാമ്പു കടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനിൽ -മിനി ദമ്പതികളുടെ മകൾ അനു(25) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ ഭർത്താവ് നാഗരാജിനൊപ്പം വീടിന് സമീപത്തെ കയ്യാലയിലെ കാട് പറിച്ച് നീക്കുന്നതിനിടെ അനുവിന് പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ വിഷ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിൽ മടങ്ങി എത്തിയ അനുവിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടു വളപ്പിൽ. ഒരു വർഷം മുമ്പാണ് അനുവിന്റെയും നാഗരാജിന്റയും വിവാഹം നടന്നത്.