കോട്ടയം : ഓൺലൈൻ ക്ലാസുകൾ ആഴ്ചകൾ പിന്നിടുമ്പോഴും പാഠപുസ്തകം പോലും വിദ്യാർത്ഥികൾക്ക് എത്തിക്കാൻ കഴിയാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഒരുവിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിന് സർക്കാർ മറുപടി പറയണം. പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാമ്പാടി എ.ജ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് രാധാ.വി.നായർ അദ്ധ്യക്ഷത വഹിച്ചു. ബാബു.കെ.കോര, സണ്ണി പാമ്പാടി, ഷേർളി തര്യൻ, മാത്തച്ചൻ പാമ്പാടി, അന്നമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.