അടിമാലി: ഓൺലൈൻ പഠന സൗകര്യമില്ലാത്തതിനാൽ ജീവനെടുക്കിയ ദേവികയുടെ കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കെ.പി സി സി എക്‌സ്‌ക്യുട്ടീവ് മെമ്പർ ജോയി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.. ധർണ്ണയിൽ ഡിസിസി വൈസ് പ്രസിഡന്റ് പി.വി സക്കറിയ , ഡിസിസി ജനറൽ സെക്രട്ടറിമാരായായ കെ.ഐ ജീസസ്സ് , പി.ആർ സലിം കുമാർ ,ടി.എസ് സിദ്ദിഖ് , ഒ.ആർ ശശി , ബാബു പി കുര്യക്കോസ്,ജോൺ സി ഐസ്‌ക് , ശ്രീധരൻ ഏല്ലപ്പാറ , കെ.കൃഷ്ണമൂർത്തി ,ഹാപ്പി.കെ .വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.