പൊൻകുന്നം: പഞ്ചായത്ത് കെട്ടിടങ്ങളിലെ ലോക്ക് ഡൗൺ കാലത്തെ വാടക ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്(എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജോർജുകുട്ടി പൂതക്കുഴി, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ശ്രീകാന്ത് എസ്.ബാബു, ലാജി മാടത്താനിക്കുന്നേൽ, മോളിക്കുട്ടി തോമസ്, സ്മിത ലാൽ, രാഹുൽ ബി പിള്ള, റിച്ചു സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.