കോട്ടയം : വിദ്യാർത്ഥിനികളോ‌‌ട് സഭ്യേതരവും അതിനീചവുമായ ഭാഷയിൽ സംസാരിക്കുന്നുവെന്ന പരാതി ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോസഫ് ഞാറക്കാട്ടിലിനെതിരേ തു‌ടക്കത്തിലേ ഉണ്ടായിരുന്നു. ബഹുമാന്യനായിരുന്ന ഫാ. ജോർജ് അമ്പഴത്തിങ്കലിന്റെ പിൻഗാമിനായി ചുമതലയേറ്റ ഞാറക്കാട്ടിലിന്റെ മോശമായ പെ‌രുമാറ്റം അദ്ധ്യാപകർക്ക് പോലും അസഹ്യമാണ്. മറ്റുള്ളവരു‌ടെ മുന്നിൽ വച്ച് വിദ്യാർത്ഥികളായാലും അദ്ധ്യാപകരായാലും അശ്ളീലം പറഞ്ഞ് അപമാനിക്കാൻ ഇദ്ദേഹം മടിക്കാറില്ല. ഒരു വൈദികനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഭാഷയിലല്ല ഇദ്ദേഹം സംസാരിക്കുക. സ്വന്തം പിതാവിനൊപ്പം കാറിൽ വന്ന ഒരു വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ചതിന്റെ പേരിൽ തു‌ടക്കത്തിലേ വിവാദത്തിൽപ്പെട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപം ഉയർന്നിരുന്നു.