പാലാ: ചേർപ്പുങ്കലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ കോളേജ് അധികൃതരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി പാലാ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം സെക്രട്ടറി വിമൽകുമാർ വിളക്കുമാടം, അംഗങ്ങളായ ശിവദാസ് മുത്തോലി, സന്തോഷ് പാലാ, സജി മുന്നിലവ്, വിജയൻ മീനച്ചിൽ, സനിഷ് ചിറയിൽ, മനോജ് ദിവാകരൻ എന്നിവർ സംസാരിച്ചു