വൈക്കം: ചേർപ്പുങ്കലിൽ വിദ്യാർത്ഥിനിയായ പൊടിമറ്റം സ്വദേശിനി പൂവത്തോട് അഞ്ജു ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ പ്രസിഡന്റ് എം.പി സെൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും സെൻ പറഞ്ഞു. സംസ്ഥാന ട്രഷറർ എ.ജി തങ്കപ്പൻ സംസ്ഥാന സെക്രട്ടറി നീലകണ്ഠൻ മാസ്റ്റർ, ജില്ലാ ഭാരവഹികളായ ശ്രീനിവാസ് പെരുന്ന,ഷാജി കടപ്പൂർ, ലാലിറ്റ് എസ് തകടിയേൽ, പി.അനിൽകുമാർ, കെ.പി.സന്തോഷ്, എൻ.കെ. രമണൻ, ഷൈലജാ രവിന്ദ്രൻ, രാജു കാലായിൽ,സുധാ മോഹൻ, ഇ.ഡി പ്രകാശൻ സി.റിജേഷ്, കെ.എൻ രവി, ഷാജി തുടങ്ങിയവർ പ്രതിഷേധിച്ചു.