കോട്ടയം : കളക്ടറേറ്റിലെ ഹുസൂർ ശിരസ്തദാർ ബി.അശോക് വിരമിച്ചു. 1992 ൽ സർക്കാർ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം വിവിധ ജില്ലകളിൽ വില്ലേജ് ഓഫീസർ, തഹസിൽദാർ തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ജനുവരിയിലാണ് ഹുസൂർ ശിരസ്തദാറായി നിയമിതനായത്. 2016 മേയ് മുതൽ 2018 ജൂൺ വരെ റവന്യു - ഭവന നിർമാണ വകുപ്പ് മന്ത്രിയുടെ അസി പ്രൈവറ്റ് സെക്രട്ടറിയായും , മാദ്ധ്യമ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. വിവരാവകാശ നിയമത്തിന്റെ സ്റ്റേറ്റ് റിസോഴ്സ് പഴ്‌സണും ഐ.എം.ജി , ഐ.എൽ.ഡി.എം തുടങ്ങിയ പരിശീലന സ്ഥാപനങ്ങളിലെ ഗസ്റ്റ് ഫാക്കൽറ്റിയുമായിരുന്നു