krishi

നെടുംകുന്നം: നെടുംകുന്നം പഞ്ചായത്തിൽ കരുണപുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കമായി. 15 ാം വാർഡിലെ പുതുപ്പള്ളിപ്പടവ് ചിറയ്ക്കൽ ഭാഗത്ത് മൂന്ന് ഏക്കറിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംയോജിത കൃഷി ഇനങ്ങളായ ഇഞ്ചി, മഞ്ഞൾ, പച്ചക്കറി, വാഴ, കപ്പ, ചേന, കാച്ചിൽ തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. വിള നടീൽ ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. നെടുംകുന്നം കൃഷി ഓഫീസർ എം.സി സത്മ കൃഷിക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി. ബ്ലോക്ക് അംഗം രാജേഷ് കൈടാച്ചിറ ,വാർഡ് അംഗങ്ങളായ ലത ഉണ്ണികൃഷ്ണൻ, ജോ ജോസഫ്, കരുണ പുരുഷ സ്വാശ്രയ സംഘം പ്രസിഡന്റ് ടി ആർ ഉണ്ണിക്യഷ്ണൻ, സെക്രട്ടറി ടി.എസ് ജയകുമാർ, ടി.വി ജോസഫ്, സംഘാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.