ചങ്ങനാശേരി: സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയ സാഹചര്യത്തിൽ ചാലച്ചിറ വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയതോടെ ഇത്തിത്താനം പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമാണ്. സാഹചര്യങ്ങൾ പരിശോധിച്ച് അടിയന്തിരമായി ചങ്ങനാശേരി ഡിപ്പോയിൽ നിന്നും സർവീസ് തുടങ്ങണമെന്നാണ് ആവശ്യം.