വെള്ളൂർ : പഴയ റെയിൽപാലത്തിലുണ്ടായിരുന്ന നടപ്പാത അറ്റകുറ്റപ്പണികൾ നടത്തി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വെള്ളൂർ ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളിലെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമായിരുന്നു നടപ്പാത. പുതിയ മേൽപാലത്തിൽ റെയിൽവേയുടെ ആവശ്യത്തിനായി നടപ്പാത നിർമ്മിച്ചിട്ടുണ്ടെങ്കിലും നാട്ടുകാർക്ക് പ്രയോജനകരമല്ല. വൈദ്യുതീകരിച്ച രണ്ടുവരിപാതയായതിനാൽ കുട്ടികളും പ്രായമായവരും ഈ വഴി നടക്കുന്നത് സുരക്ഷിതമല്ല.വരിക്കാംകുന്ന് കരോട്ടെപുഴവേലിൽ കെ.പി.തങ്കമണി ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.