കോട്ടയം : ലോക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ട ഉത്പാദന മേഖലയിലെ ചെറുകിട വ്യവസായങ്ങൾക്ക് ബാങ്കുകളിൽ നിന്ന് അധികമായി അനുവദിച്ചിട്ടുള്ള വായ്പകൾക്ക് ആറുമാസ കാലയളവിൽ 50 ശതമാനം പലിശ സബ്‌സിഡി നൽകും. ഈ വർഷം ജനുവരി 1 മുതൽ മാർച്ച് 15 വരെ പ്രവർത്തിച്ചിരുന്ന ഉദ്യോഗ് ആധാറുളള ഉത്പാദന അനുബന്ധ മേഖലയിലെ സ്ഥാപനങ്ങൾക്ക് മാത്രമാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. 2020 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെ അനുവദിക്കുന്ന അധിക വായ്പാ തുകയുടെ അടിസ്ഥാനത്തിലാണ് സബ്‌സിഡി നൽകുക. അധിക മൂലധനവായ്പയുടെയും അധിക പ്രവർത്തന മൂലധനവായ്പയുടെയും പലിശയുടെ പകുതി പരമാവധി 30,000 രൂപ വീതം ആകെ 60000 രൂപയാണ് അനുവദിക്കുക. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ലഭിക്കും. ഫോൺ : 9995401315 (താലൂക്ക് വ്യവസായ ഓഫീസ് കോട്ടയം), 9447029774 (ചങ്ങനാശേരി), 9645004229 (വൈക്കം), 9447124668(കാഞ്ഞിരപ്പള്ളി), 8547068477 (മീനച്ചിൽ).