വൈക്കം : ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പെൺകുട്ടിക്ക് ടി.വി നൽകി യൂത്ത് കോൺഗ്രസ്. അംബികാമാർക്കറ്റ് സെന്റ് മൈക്കിൾസ് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സ്മാർട്ട് ടി.വി നൽകിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശിയും ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദും ചേർന്ന് ടി.വി കൈമാറി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജി.രാജീവ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് തുടങ്ങിയവർ പങ്കെടുത്തു.