ചങ്ങനാശേരി: സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടം മാടപ്പള്ളിക്ക് സ്വന്തം. ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച വൃത്തിയാക്കാം വിത്തിറക്കാം ഹരിത കാമ്പയിനിലൂടെയാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പരിധിയിലുള്ള തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം, പായിപ്പാട്, മാടപ്പള്ളി ഗ്രാമപഞ്ചായത്തുകൾക്കും നേട്ടം കൈവരിക്കാൻ സാധിച്ചത്.