കോട്ടയം: വ്യാപാരി ക്ഷേമനിധി പെൻഷൻ 1000 രൂപയിൽ നിന്നും 1300 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ട്രഷറർ ഇ.സി ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി അബ്ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി ജോസഫ്, കെ.ജെ മാത്യു, റ്റി.കെ രാജേന്ദ്രൻ, കെ.എ വർഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പങ്കെടുത്തു.