കോട്ടയം : ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരമെഴുതിയെന്നത് അവിശ്വസനീയമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ ആവശ്യപ്പെട്ടു.