കോട്ടയം: കുളിച്ച് ദർശനത്തിനെത്തിയവരുടെ പേരും വിലാസും ക്ഷേത്രവാതിൽക്കലെ രജിസ്റ്ററിൽ രേഖപ്പെടുത്തി. തൊട്ടുപിന്നാലെ താപനില അളക്കാനുള്ള ഉപകരണം നെറ്റിക്ക് നേരെ നീട്ടി. സാമൂഹിക അകലം പാലിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. പതിവില്ലാത്ത ചടങ്ങുകളോടെ ഇന്നലെ ക്ഷേത്രങ്ങളിൽ വിശ്വാസികൾ എത്തി. കാര്യമായ തിരക്കില്ലായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളായ തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, ചിറക്കടവ് ക്ഷേത്രങ്ങളിൽ മാത്രമാണ് അൽപ്പമെങ്കിലും ആളുണ്ടായിരുന്നത്. പരസ്പരം സ്പർശിക്കാതിരിക്കാൻ ക്ഷേത്രത്തിനുള്ളിലും ബാരിക്കേഡുകൾ തീർത്തിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങൾ തുറന്ന് ഭക്തർക്ക് പ്രവേശനമൊരുക്കിയപ്പോൾ മള്ളിയൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ പ്രവേശനമില്ലായിരുന്നു.