അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും
കോട്ടയം : കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം ജില്ലാ കളക്ടർ നടത്തുന്ന ഓൺലൈൻ പരാതി പരിഹാര അദാലത്തുകൾക്ക് 19 ന് തുടക്കം കുറിക്കും. ആദ്യ അദാലത്ത് കാഞ്ഞിരപ്പള്ളി താലൂക്കിലാണ്. അപേക്ഷകർക്ക് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളിലിരുന്ന് കളക്ടറോട് സംസാരിക്കാം. ആദ്യ അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ ഇന്ന് രാവിലെ 11 മുതൽ 12 ന് വൈകിട്ട് 4 വരെ കാഞ്ഞിരപ്പള്ളി താലൂക്കിലെ 25 അക്ഷയ കേന്ദ്രങ്ങൾ വഴി സ്വീകരിക്കും. പരാതിക്കാർ അക്ഷയ കേന്ദ്രങ്ങളിൾ നേരിട്ടെത്തി ഇ-ആപ്ലിക്കേഷൻ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വൈകിട്ട് 4 ന് ശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
വീഡിയോ കോൺഫറൻസിന്റെ സമയം അപേക്ഷകരെ ഫോണിൽ അറിയിക്കും. നിർദ്ദിഷ്ട സമയത്ത് അപേക്ഷകർ അതത് അക്ഷയ കേന്ദ്രങ്ങളിൽ എത്തണം. വീഡിയോ കോൺഫറൻസിൽ തഹസിൽദാർമാർ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥർ പങ്കുചേരും.
കാഞ്ഞിരപ്പള്ളി താലൂക്കിലെ
അക്ഷയ കേന്ദ്രങ്ങളുടെ പട്ടിക
ചേനപ്പാടി : 9447572918
എരുമേലി : 9447367061
മുക്കൂട്ടുതറ : 9447764431
കാഞ്ഞിരപ്പള്ളി : 9388614168, 9746677986
കപ്പാട് : 9961785910
വിഴിക്കത്തോട് : 9895444346, 96050 53889
ഏന്തയാർ : 9895436388, 9400886307, 9446306388
കൂട്ടിക്കൽ : 8281941660
കോരുത്തോട് : 9447 229658, 9544167231
മടുക്ക : 8086197442, 9497717113
കരിയ്ക്കാട്ടൂർ : 9947140749
മുക്കട : 9961867942
പൊന്തൻപുഴ : 9961544134
മുണ്ടക്കയം : 9495375055, 9745956383
പുഞ്ചവയൽ : 9446918513
വണ്ടൻപതാൽ : 9447778681, 9048310117
ചിറ്റടി : 9446665130
കൂവപ്പള്ളി : 9895444346
പാറത്തോട് : 9747190237
കൂരാലി : 9961211362
മഞ്ചക്കുഴി : 9961523314
പൈക ഹോസ്പിറ്റൽ ജംഗ്ഷൻ : 9995078749
മണ്ണംപ്ലാവ് : 9447572918
പൊൻകുന്നം : 9447284095
തെക്കേത്തുകവല : 9744783027, 944608293