കോട്ടയം: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ കലാകാരൻമാർക്ക് കോട്ടയം നാദോപാസന സംഗീത സഭ കുവൈറ്റ് കർണ്ണാട്ടിക് മ്യൂസിക് ഫോറത്തിന്റെ സഹകരണത്തോടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. നാദോപാസന പ്രസിഡന്റ് തിരുവിഴ ജയശങ്കറിൽ നിന്നും അയ്മനം സജീവ് ആദ്യ സഹായം ഏറ്റുവാങ്ങി. നാദോപാസന സെക്രട്ടറി എസ്.ജയചന്ദ്രൻ, ട്രഷറാർ ആർ.പദ്മനാഭൻ, കമ്മറ്റി അംഗങ്ങളായ ശ്രീകുമാർ മേച്ചേരിൽ, പ്രവീൻ കുമാർ, കോട്ടയം ശ്രീകൃഷ്ണകുമാർ, ആറന്മുള ശ്രീകുമാർ, സുകുമാരൻ നായർ, കോട്ടയം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.