പാലാ:ചേർപ്പുങ്കൽ ബി.വി.എം കോളേജിൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിനി അഞ്ജു ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെരെ ശക്തമായ നടപടി എടുക്കണമെന്ന് മഹിളാ മോർച്ച ജില്ലാ.ജനറൽ സെക്രട്ടറി ശ്രീജ സരീഷ് ആവശ്യപ്പെട്ടു.വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മഹിളാ മോർച്ച മുൻപോട്ടുപോകും. മഹിളാ മോർച്ച പാലാ മണ്ഡലം പ്രസിഡന്റ് അർച്ചന സൂര്യൻ,ജനറൽ സെക്രട്ടറി ജയശ്രീ,വൈസ് പ്രസിഡന്റ്മാരായ മിനി അനിൽ,തുളസി സുനിൽ,വൈസ്.പ്രസി, ഓമന ശിവൻ, മംഗളം സോമശേഖരൻ, ഖജാൻജി മഞ്ജു ദിലീപ് തുടങ്ങിയവർ സംസാരിച്ചു.