കുറവിലങ്ങാട് : സംസ്ഥാന സർക്കാർ വിക്ടേഴ്‌സ് ചാനലിലൂടെ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമൊരുക്കി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. കുര്യനാട് പൗരാവലിയുടെയും, കുറവിലങ്ങാട് ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ കുര്യനാട് ആർ.പി.എസ് ഹാളിലാണ് ഓൺലൈൻ പഠനത്തിന് വീടുകളിൽ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി സെന്റർ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അലക്‌സ് കെ.കെ, കുറവിലങ്ങാട് എസ്.ഐ ദീപു റ്റി.ആർ, എ.എസ്.ഐ. മനോജ്കുമാർ, ജിമ്മോൻ അമ്പലത്തുങ്കൽ, മെന്റസ് ജോർജ്, ദേവസ്യാ കുന്നുമല, നകുലൻ കപ്പടകുന്നേൽ, പാവയ്ക്കൽ ഗവണ്മെന്റ് സ്‌കൂൾ പ്രധാന അദ്ധ്യാപിക ഗീതാംബിക, ബി.ആർ.സി കോഓർഡിനേറ്റർ രേഖ.കെ.ജോസഫ് എന്നിവർ പങ്കെടുത്തു.