mahadeva-temple

വൈക്കം: മഹാദേവക്ഷേത്രം ദർശനത്തിനായി തുറന്നുകൊടുത്തെങ്കിലും രണ്ടാം ദിനമായ ഇന്നലെയും ഭക്തജനത്തിരക്കില്ല.
ഉച്ചശ്രീബലി വരെ ദർശനത്തിനെത്തിയത് 209 പേരാണ്. കഴിഞ്ഞ ദിവസം 281 പേരാണ് ഉച്ചശ്രീബലി വരെ എത്തിയിരുന്നത്.അത്താഴ ശ്രീബലിക്ക് നടയടച്ചപ്പോൾ ഭക്തരുടെ എണ്ണം 325 വരെയായി. വഴിപാട് നടത്തുന്നതിലും വലിയ കുറവാണ് അനുഭവപ്പെട്ടത്. കൊവിഡ് പ്രതിസന്ധി മൂലം മാർച്ച് 21 നാണ് ക്ഷേത്റം അടച്ചത്.
രാവിലെ 4 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയാണ് ദർശനസമയം. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത്. മ​റ്റു ഗോപുരനടകൾ തുറന്നില്ല. കിഴക്കേ നടയിൽ കൈകഴുകുന്നതിനുള്ള ക്രമികരണങ്ങളും തെർമൽ സ്‌കാനറും രജിസ്റ്ററും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം പത്തുപേരെ വീതമാണ് നാലമ്പലത്തിലേക്ക് കടത്തിവിടുന്നത്. ദർശനത്തിന് ശേഷം വടക്കേ വാതിലുടെ കടന്ന് ഊട്ടുപുരയിലുടെ മീനം രാശി കുളത്തിന് സമീപത്തുള്ള വാതിലിലുടെ ഭക്തർ പുറത്തുകടക്കണം. പ്രാതൽ, അന്നദാനം, അത്താഴ ഭക്ഷണം,ചോറൂണ് എന്നിവ നടത്താൻ അനുവാദമില്ല. വിവാഹം, തുലാഭാരം എന്നിവ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടത്തും.

 ചുമതല കീഴ്ശാന്തിക്ക്

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ടി.എൻ ദാമോധരൻ നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് അവകാശികളായ തർണിയില്ലക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഇന്നു മുതൽ 22 വരെ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ കീഴ്ശാന്തിയിരിക്കും നടത്തുക.