വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ മുതിർന്ന മേൽശാന്തി കോഴിക്കോട് വടകര കടത്തനാട്ട് തരണിയില്ലത്ത് ടി.എൻ. ദാമോദരൻ നമ്പൂതിരി (94) നിര്യാതനായി. സംസ്‌കാരം നടത്തി. കോഴിക്കോട് പേരാമ്പ്ര എളപ്പിലാ ഇല്ലത്ത് പരേതയായ ലീല അന്തർജനമാണ് ഭാര്യ. മക്കൾ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.ഡി. ശ്രീധരൻ നമ്പൂതിരി (ഇരുവരും വൈക്കം ക്ഷേത്ര മേൽശാന്തിമാർ ) ടി.ഡി. തങ്കമണി, ടി.ഡി. ശ്രീകുമാരി. മരുമക്കൾ: അനിതാഅന്തർജനം, രേഷ്മ അന്തർജനം, നാരായണൻ നമ്പൂതിരി (റിട്ട: വില്ലേജ് ഓഫീസർ, കോഴിക്കോട്), കൃഷ്ണൻ നമ്പൂതിരി (വൈദികൻ).