അടിമാലി: മാങ്കുളം കവിതക്കാട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പത്ത് ലിറ്റർ ചാരായം പിടികൂടി.അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്.ശേവലുകുടിയിൽ നിന്നും കവിതക്കാട്ടിലേക്ക് പോകുന്ന മൺപാതക്കു സമീപം നല്ലതണ്ണിയാറിന്റെ തീരത്ത് ഈറ്റകാടിനുള്ളിൽ സൂക്ഷിച്ചിരുന്ന ചാരായമാണ് പിടിച്ചെടുത്തത്.പ്രതിയെ സംബന്ധിച്ച് ലഭിച്ച ചില സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ് പറഞ്ഞു.. പ്രീവന്റീവ് ഓഫീസർമാരായ റ്റി വി സതീഷ്, കെ എച്ച് രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി ആർ ഷാജി, കെ എസ് മീരാൻ, ശരത്ത് എസ് പി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
.