hospital
:അടിമാലി താലൂക്കാശുപത്രിയിലെ തകരാറിലായ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ സമരം


അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ തകരാറിലായ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.ദിവസവും നൂറുകണക്കിന് രോഗികൾ ചിക്തസ തേടിയെത്തുന്ന അടിമാലി താലൂക്കാശുപത്രിയിലെ തകരാറിലായ ലിഫ്റ്റ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനക്ഷമമാകാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുള്ളത്.സിപിഎം അടിമാലി ആക്ടിംങ്ങ് ഏരിയാ സെക്രട്ടറി കെ ആർ ജയൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു..താലൂക്കാശുപത്രിയുടെ മേൽനോട്ട ചുമതലയുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് വിഷയത്തിൽ മെല്ലപ്പോക്ക് നടത്തുന്നുവെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.ദിവസങ്ങൾ പിന്നിട്ടിട്ടും ലിഫ്റ്റ് പ്രവർത്തനക്ഷമമാകാത്തത് രോഗികൾക്കും വലിയ ബുദ്ധിമുട്ട് ജനിപ്പിക്കുന്നുണ്ട്.പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്‌ഐ അടിമാലി ബ്ലോക്ക് കമ്മറ്റി സെക്രട്ടറി വി ജി പ്രതീഷ് കുമാർ, റിക്‌സൺ പൗലോസ്, സി എസ് സുധീഷ്,സിബി സണ്ണി തുടങ്ങിയവർ പങ്കെടുത്തു.