acdnt

ചങ്ങനാശേരി: മാർക്കറ്റ് റോഡിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക്. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി നിസാർ(47) മാണ് പരിക്കേറ്റത്. ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. നിസാറിന്റെ വലതുകാലിനു ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി ഫയർഫോഴ്‌സ് സ്ഥലത്തെത്തി ആംബുലൻസിൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.