spc

അടിമാലി: കൊവിഡ് കാലത്ത് സ്തുത്യർഹമായ രീതിയിൽ ജോലി ചെയ്യുന്ന താലൂക്കാശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്ക് ആദരമൊരുക്കി സ്റ്റുഡന്റ് പൊലീസ് കേഡറ്റും കേരള ബേക്കറി അസോസിയേഷനും.സാദരം എന്ന പേരിൽ സംസ്ഥാന വ്യാപകമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കേരളാഘടകവും കേരള ബേക്കറി അസോസിയേഷനും ചേർന്ന് നടത്തിയ ആദരിക്കൽ ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു അടിമാലി താലൂക്കാശുപത്രിയിലെ ശുചീകരണതൊഴിലാളികൾക്കും ആദരമൊരുക്കിയത്.അടിമാലി താലൂക്കാശുപത്രിയിൽ നടന്ന ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജ് നിർവ്വഹിച്ചു.സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ആശുപത്രിയിലെ ശുചീകരണതൊഴിലാളികൾക്ക് സല്യൂട്ട് നൽകി ഉപഹാരങ്ങൾ സമർപ്പിച്ചു.താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പ്രസീത അദ്ധ്യക്ഷത വഹിച്ച ആദരിക്കൽ ചടങ്ങിൽ ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി ആർ സന്തോഷ്, പൊലീസ് ഉദ്യോഗസ്ഥരായ കെ ഡി മണിയൻ,ജൂഡി,റ്റി സി ഷിജു, കെ എ അശോകൻ തുടങ്ങിയവർ സംസാരിച്ചു.