brigitta-90
ബ്രിജിത്ത്

കോട്ടയം: രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. ആനിക്കാട് ഇല്ലിക്കൽ കുടുംബാംഗമാണ്. മൂന്നു മാസമായി ഡൽഹിയിൽ കണ്ണന്താനത്തിനൊപ്പമായിരുന്നു താമസം. മറ്റുമക്കൾ: ജോളി (ബംഗളൂരു), മേഴ്‌സി (ജർമ്മനി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജൻ (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോർജ് (ക്ലരീഷ്യൻ സഭാംഗം, ബംഗളൂരു), പ്രീതി (ചാലക്കുടി). പോൾ (മണിമല), മിനി (കോഴിക്കോട്) എന്നിവർ ദത്തുമക്കളാണ്. മരുമക്കൾ: ദേവ്, ഹോസ്റ്റ്, ഷീല, പരേതനായ സണ്ണി, പരേതനായ മാണി, ലിസി, അനു, ഡേവിസ്, ലിമ, ജോസ്. സംസ്‌കാരം ഞായറാഴ്ച മണിമല സെന്റ് ബേസിൽ പള്ളി സെമിത്തേരിയിൽ.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബ്രിജിത്ത്. അനേകം വിദ്യാർത്ഥികളുടെ പഠനച്ചെലവ് നിർവഹിക്കുകയും നിരവധിയാളുകൾക്ക് വീടു വച്ചുനൽകുകയും ചെയ്തിട്ടുണ്ട്.