പാലാ: അഞ്ജുവിന്റെ ദുരൂഹ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പലിനും അദ്ധ്യാപകനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോളേജിനു മുന്നിൽ നടന്ന ഉപരോധം ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്.സജു, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, താലൂക്ക് ഭാരവാഹികളായ സി.ജയചന്ദ്രൻ, ഉണ്ണി തിടനാട്, സിന്ധു ജയചന്ദ്രൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.