കാഞ്ഞിരപ്പള്ളി: ഹോളിക്രോസ് കോളേജ് മാനേജ്‌മെന്റിൽ നിന്നുമുണ്ടായ മാനസീക പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ വീട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സന്ദർശിച്ചു. കോളേജ് മനേജ്‌മെന്റ് ഉന്നയിച്ച അരോപണത്തിൽ കഴമ്പില്ലെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ കാണാതായതു മുതൽ ഇന്നലെവരെയുള്ള പൊലീസിന്റെ നീക്കത്തിൽ ദുരൂഹതയുണ്ട്. കുട്ടിയുടെ അച്ഛന്റെ വാക്കുകളിൽ നിന്നും പെൺകുട്ടി നിരപരാധിയാണെന്ന് മനസ്സിലാക്കാം.സംസ്ഥാന സമിതിയംഗം എൻ .ഹരി, വി.എൻ. മനോജ്, കെ.പി ഭുവനേശ്, കെ ബി മധു, സോബിൻലാൽ, അഖിൽ രവിന്ദ്രൻ, സജീവ് ചോറ്റി ,വിനോദ് എസ് തുടങ്ങിയവരും രമേശിന് ഒപ്പമുണ്ടായിരുന്നു.