കോട്ടയം: കൊവിഡ് പാശ്ചാത്തലത്തിൽ പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനും, അകലം ഉറപ്പുവരുത്തുന്നതിനും കുട ചൂടിയാൽ മതിയെന്ന ക്യാമ്പയിനുമായി കുടുംബശ്രീ. സാമൂഹിക അകലം പാലിക്കുന്നതിനുളള അവബോധം പൊതു ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ പെണ്ണമ്മ ജോസഫ്, ജയേഷ് മോഹൻ, കുടുംബശ്രീ അസ്സി.ജില്ലാമിഷൻ കോ-ഓർഡിനേറ്റർമാരായ ബിനോയ് കെ ജോസഫ്, അരുൺ പ്രഭാകർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ ജോബി ജോൺ സ്വാഗതവും അനൂപ് ചന്ദ്രൻ നന്ദിയും പറഞ്ഞു.