fr-mavelil

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. മാത്യു മാവേലിൽ (87) നിര്യാതനായി. അതിരൂപതയിലെ സെന്റ് പയസ് ടെൻത് മിഷനറി സൊസൈറ്റി അംഗമാണ്. പുന്നത്തുറ മാവേലിൽ തോമസ് അന്നമ്മ ദമ്പതികളുടെ മകനാണ്. മുട്ടം, മ്രാല, ഏറ്റുമാനൂർ, ചാമക്കാല, കിടങ്ങൂർ, കടുത്തുരുത്തി, ഉഴവൂർ, പുന്നത്തുറ, ചേർപ്പുങ്കൽ, ഇരവിമംഗലം എന്നീ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. സെന്റ് സ്റ്റാനിസ്ലാവൂസ് മൈനർ സെമിനാരി റെക്ടർ, മലബാർ റീജിയൺ വികാരി ജനറാൾ,മിഷനറി സൊസൈറ്റി ഓഫ് പയസ് ടെൻത് ഡയറക്ടർ, അതിരൂപതാ പ്രൊക്കുറേറ്റർ, രൂപതാ കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചു. സഹോദരങ്ങൾ: നൈത്തി പരേതരായ തോമസ്, ഉതുപ്പ്, പുന്നൂസ്, പോത്തൻ, അന്നമ്മ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.