കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന പെരുന്ന സ്വദേശിയും (33) കുറുമ്പനാടം സ്വദേശിനി (56) യുമാണ് രോഗമുക്തരായത്. ഇരുവരെയും ഡിസ്ചാർജ് ചെയ്‌തു.

ഇന്ന് ജില്ലയിൽ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 31ന് അബുദാബിയിൽനിന്ന് വന്ന് ചങ്ങനാശേരിയിലെ ക്വാറന്റെെൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പൊൻകുന്നം സ്വദേശിനി (37), ഡൽഹിയിൽ നിന്ന് ജൂൺ രണ്ടിന് വിമാനത്തിൽ എത്തി ഹോം ക്വാറന്റെെനിൽ കഴിഞ്ഞിരുന്ന കോരുത്തോട് സ്വദേശിനി (23), ഡൽഹിയിൽനിന്ന് സ്‌പെഷ്യൽ ട്രെയിനിൽ എത്തി ഹോം ക്വാറന്റെെനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശിനി (22) എന്നിവർക്കാണ് രോഗം ബാധിച്ചത്.

ഇതോടെ രോഗം ബാധിച്ച കോട്ടയം ജില്ലക്കാരുടെ എണ്ണം 42 ആയി. ഇവരിൽ 23 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 18 പേർ കോട്ടയം ജില്ലാ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്-