അടിമാലി:വെള്ളത്തൂവല്‍ ടൗണിന് സമീപം വീടിനും നടപ്പാതയ്ക്കും ഭീഷിണി ഉയര്‍ത്തി ഇലക്ട്രിക്ക് പോസ്റ്റ് .അപകടാവസ്ഥയിലായ പോസ്റ്റ് നീക്കം ചെയ്യാന്‍ വൈകുകയാണ്. ഏതു നിമിഷവും നിലംപൊത്താറായ നിലയിലാണ് പോസ്റ്റ്. പഴയ പോസ്റ്റ് ഓഫീസിന് സമീപമാണ് പോസ്റ്റ് .ചുവട് ഭാഗം ദ്രവിച്ചതോടെ ചെറിയൊരു കാറ്റ് വീശിയാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണ് . അപകട സാദ്ധ്യത കണക്കിലെടുത്ത് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അടിമാലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.