ചെങ്ങളം: മീനച്ചിലാറിന്റെ കൈവഴിയായ തോട്ടില്‍ കുളിക്കാനിറങ്ങിയ വയോധികയെ കാണാതായി. ചെങ്ങളം കുന്നുംപുറത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ പെണ്ണമ്മയെ (90) ആണ് കാണാതായത്. ഇന്നലെ രാവിലെ 11.15 ഓടെയാണ് പെണ്ണമ്മ വീട്ടില്‍ നിന്നിറങ്ങിയത്. 12 മണിയോടെ കുളിക്കടവില്‍ എത്തിയ സമീപവാസി കല്‍പ്പടവില്‍ പെണ്ണമ്മയുടെ വസ്ത്രങ്ങള്‍ കണ്ടതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. കോട്ടയത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മുങ്ങല്‍ വിദഗ്ധരും വൈകിട്ട് ആറു മണി വരെ തോട്ടിൽ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.