അ​ടി​മാ​ലി​ ​:​ ​അ​ടി​മാ​ലി​യി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ 185​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​വെ​സ്റ്റ് ​ബം​ഗാ​ളി​ലേ​ക്ക് ​മ​ട​ങ്ങി.​ ​അ​ടി​മാ​ലി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ന്നും​ ​നാ​ല് ​കെ.​എ​സ്ആ​ർ​ടി​സി​ ​ബ​സു​ക​ളി​ലാ​യാ​ണ് ​തൊ​ഴി​ലാ​ളി​ക​ൾ​ ​മ​ട​ങ്ങി​യ​ത്.​ ​ഇ​തി​ൽ​ ​മൂ​ന്ന് ​സ്ത്രീ​ക​ളും​ ​ഒ​രു​ ​കു​ട്ടി​യും​ ​ഉ​ൾ​പ്പെ​ടു​ന്നു.​
​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​യാ​ത്രാ​വേ​ള​യി​ൽ​ ​ക​ഴി​ക്കാ​നു​ള്ള​ ​ഭ​ക്ഷ്യ​ ​സാ​ധ​ന​ങ്ങ​ളും​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ൽ​കി​യി​രു​ന്നു.​ ​വൈ​കി​ട് 3​ ​:30​ ​തോ​ടെ​യാ​ണ് ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി​ ​ബ​സു​ക​ൾ​ ​പു​റ​പ്പെ​ട്ട​ത്.​ ​രാ​ത്രി​ 10​ ​(10.6.2020​)​ ​മ​ണി​യോ​ടെ​ ​എ​ർ​ണാ​കു​ള​ത്തു​ ​നി​ന്നാ​യി​രു​ന്നു​ ​ഇ​വ​ർ​ക്കു​ള്ള​ ​ട്രെ​യി​ൽ. ദേ​വി​കു​ളം​ ​താ​ലൂ​ക്കി​ൽ​ ​നി​ന്ന് ​ആ​കെ​ 591​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​ഇ​തു​വ​രെ​ ​വെ​സ്റ്റ് ​ബം​ഗാ​ളി​ലേ​ക്ക് ​തി​രി​കെ​ ​മ​ട​ങ്ങി​യ​ത്.​ ​
ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 256​ ​പേ​രും​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ൽ​ 150​ ​പേ​രും​ ​മ​ട​ങ്ങി.​ ​ആ​ദ്യ​ ​ര​ണ്ടു​ ​ഘ​ട്ട​ങ്ങ​ളി​ലും​ ​താ​ലൂ​ക്കി​ന്റെ​ ​വി​വി​ധ​ ​ഇ​ട​ങ്ങി​ളി​ലു​ള്ള​വ​രാ​ണ് ​തി​രി​കെ​ ​മ​ട​ങ്ങി​യ​തെ​ന്നും​ ​അ​ടി​മാ​ലി​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യ​വ​ർ​ ​അ​ടി​മാ​ലി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ത​ന്നെ​യു​ള്ള​വ​രാ​യി​രു​ന്നെ​ന്നും​ ​ദേ​വി​കു​ളം​ ​ത​ഹ​സി​ൽ​ദാ​ർ​ ​ജി​ജി​ .​എം​ ​കു​ന്ന​പ്പ​ള്ളി​ ​അ​റി​യി​ച്ചു.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​പ്രാ​ഥ​മി​ക​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി​ ​നേ​ര​ത്തെ​ ​ന​ട​ത്തി​യി​രു​ന്നു.​ ​