അടിമാലി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആയിരമേക്കർ സമന്വയ ചാരിറ്റിബൾ സൊസെറ്റി ആന്റ് കൗൺസലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്രസംഗം മത്സരം നടത്തും. യു.പി , ഹൈസ്കൂൾ , യുവജനങ്ങൾ, അമ്മമാർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിരിക്കും മത്സരം . ആൺ. പെൺ വിത്യാസമില്ലാതെയാണ് മത്സരം. മത്സരാർത്ഥികൾ ജൂൺ 15 നുള്ളിൽ പേര് 9847 787103 എന്ന വാട്സ് നമ്പറിൽ നൽകണം. ആദ്യം അയക്കുന്ന 20 എൻട്രികളാണ് പരിഗണിക്കുന്നത്. ലഹരി വിമുക്ത ലോകം എന്ന വിഷയത്തിൽ മൂന്ന് മിനിറ്റിൽ കവിയാത്ത പ്രസംഗം വീഡിയോ റൊക്കോഡ് ചെയ്ത് ജൂൺ 22ന് മുൻപ് 9746077609 എന്ന വാട്സ് ആപ്പ് നമ്പറിൽ അയക്കുക.കുടുതൽ വിവരങ്ങൾക്ക് 8281703 167