club

നെടുംകുന്നം : നെടുംകുന്നം ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ തൊട്ടിക്കൽ പ്രദേശത്ത് കുട്ടികൾക്കായി ഓൺലൈൻ പഠന സൗകര്യമൊരുക്കി. കൊച്ചുകുളം ഗവ.വെൽഫയർ സ്‌കൂൾ അദ്ധ്യാപകൻ ഷാജി പൂവത്തുംമൂട്ടിലിന്റെ മേൽനോട്ടത്തിലാണ് ക്ലാസ്. യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റും വാർഡ് മെമ്പറുമായ ജോസഫ് ദേവസ്യ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ടി.ആർ ഉണ്ണികൃഷ്ണൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വീടുകളിൽ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് തുടർപഠന സൗകര്യം ഒരുക്കാനാണ് ക്ലബിന്റെ തീരുമാനം.