കോട്ടയം: ടി.വി. ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായി നിർദ്ധനരായ കുട്ടികൾക്കുവേണ്ടി ആറു ടിവികൾ കളക്ടർ എം. അഞ്ജനയ്ക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുര്യൻ സെബാസ്റ്റ്യൻ കൈമാറി. അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് സഹായം നൽകിയത്. എ.ഡി.എം അനിൽ ഉമ്മൻ, അസി. കളക്ടർ ശിഖാ സുരേന്ദ്രൻ,ജോജി ജോർജ് ,അനൂപ് രാജ്, ഷാജിജോർജ് , സജീവ്.കെ.എസ് എന്നിവർ പങ്കെടുത്തു.