കോട്ടയം : ജില്ലാ പഞ്ചായത്ത് വളപ്പിൽ 'ഹരിതാഭം' എന്ന പേരിൽ ജൈവ പച്ചക്കറികൃഷി തുടങ്ങും. 50 ഗ്രോബാഗുകളിൽ എല്ലായിനം പച്ചക്കറിതൈകളും വളർത്താനാണ് പദ്ധതി. 12ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ജൈവ രീതിയിൽ പച്ചക്കറി ഉത്പാദനം വർദ്ധിപ്പിച്ച് ജില്ലയെ സ്വയം പര്യാപ്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് പദ്ധതി ഉപകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.