പൊൻകുന്നം : ഒന്നര കോടി ചെലവഴിച്ച് ചിറക്കടവ് പഞ്ചായത്തിൽ ആധുനിക രീതിയിൽ നിർമ്മിച്ച പൊതുശ്മശാനത്തിലെ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധം. ശ്മശാന പ്രവർത്തനം നിലച്ചതോടെ സംസ്‌കാരം നടത്താൻ നാട്ടുകാർക്ക് അടുത്തുള്ള പഞ്ചായത്തുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. എത്രയും വേഗം തകരാർ പരിഹരിച്ച് പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമരപരിപാടികളാരംഭിക്കുമെന്ന് ചിറക്കടവ് മണ്ഡലം കോൺഗ്രസ് നേതൃയോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ദാമോദരൻപിള്ള, പി.എ.മാതൃു, ടി.കെബാബുരാജ്,സി.ജി.രാജൻ,സേവ്യർമൂലകുന്ന്, എബിൻ പയസ്,പി.സി.റോസമ്മ, ത്രേസ്യാമ്മ നല്ലെപറമ്പിൽ, ടി.പി രവിന്ദ്രൻപിള്ള, ബിജു മുണ്ടുവേലി, ആസാദ് എസ്. നായർ, പ്രസംഗിച്ചു.