കോട്ടയം : ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ചാർജ് വർദ്ധന ബി.പി.എൽ കുടുംബങ്ങൾക്കെങ്കിലും ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിലിന്റെ നേതൃത്വത്തിൽ കോട്ടയം കെ.എസ്.ഇ.ബി സബ് ഡിവിഷണൽ ഓഫീസ് പടിക്കൽ ചൂട്ടുകറ്റ കത്തിച്ച് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി സി. കാപ്പൻ , ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് കൊച്ചുപറബിൽ, ഷിമ്മി ജോർജ് , സഞ്ജു വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.