പൊൻകുന്നം : അഞ്ജു പി.ഷാജിയുടെ മരണത്തിൽ ഊർജ്ജിത അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം, ട്രഷറർ പി.കെ.മോഹനകുമാർ എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടേക്കുമെന്ന കടുംബത്തിന്റെ സംശയം ദൂരീകരിക്കണം. സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മരണങ്ങളിൽ നടത്തിയ മാതൃകാപരമായ അന്വേഷണം ഇക്കാര്യത്തിലും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.