കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി ആവിഷ്‌കരിച്ച സ്മാർട്ട് പൂൾ പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്ന് പഴയ ടി.വി യും മൊബൈൽ ഫോണും ശേഖരിച്ചു. വീടുകളിൽ നിന്നും ശേഖരിക്കുന്ന ഉപകരണങ്ങൾ ഉപയോഗയോഗ്യമാണോ എന്നു ഉറപ്പുവരുത്തി അർഹരായ കുട്ടികൾക്ക് കൈമാറുന്ന പദ്ധതിയാണ് സ്മാർട്ട് പൂൾ. പദ്ധതിയുടെ ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാബു മാത്യു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മാറിയപ്പള്ളി, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്,അനൂപ് അബുബക്കർ, യദു,സുബിൻ, നിഷാന്ത്, അബു താഹിർ,സിബിൻ,വാർഡ് കൗൺസിലർ ലീലാമ്മ ജോസഫ്, ബെന്നി, ബൈജു തുടങ്ങിയവർ പങ്കെടുത്തു.