എരുമേലി : ഓൺലൈൻ വിദ്യാഭ്യാസത്തിനു് സൗകര്യമില്ലാത്ത 12 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സഹായവുമായി എരുമേലി പഞ്ചായത്ത് അംഗം പി.എ.ഇർഷാദ് പഴയ താവളം. മുക്കൂട്ടുതറ എലിവാലിക്കര സെന്റ് മേരീസ് കോൺവെന്റിലെ കുട്ടികൾക്കാണ് ടി.വി നൽകിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി ടി.വി കൈമാറി. എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാമോൾ, എം.വി.ഗിരീഷ് കുമാർ, ആർ.ധർമ്മകീർത്തി, ജയശ്രീ എന്നിവർ പങ്കെടുത്തു.